വീണടിഞ്ഞ ദിനങ്ങളെല്ലാം പശിമ നല്കട്ടെ- അതില്‍
നവ്യവര്ഷ ദിനങ്ങളെല്ലാം പൂ വിടര്‍ത്തട്ടെ.
വീണുപോയ വിയര്‍പ്പില്‍ നിന്നും വീര്യമുയരട്ടെ- അതില്‍
വീണ്ടുമുയരും തരുക്കളൊത്തിരി തല്പമേകട്ടെ.
വിണ്ടുണങ്ങിയ മനസ്സില്‍ വീണ്ടും പ്രണയം പെയ്യട്ടെ-അതില്‍
വീണ്ടുമൊരു പുതു നാമ്പുയര്ന്നതു പൂത്തുവിടരട്ടെ.
വ്യഥകളേറ്റ മനസ്സുവീണ്ടും പുതുമ നേടട്ടെ -അതില്‍
കഥകളേറെ നിറഞ്ഞതെല്ലാം കദനമൊഴിയട്ടെ.
വ്യഥിതമായൊരു ഭൂതകാലമതെന്തിനോര്ക്കുന്നു-ഇനി
വ്യക്തമായൊരു ഭാവിസ്വപ്നം നെഞ്ചിലേറ്റീടൂ
നെഞ്ചിലേറും നോവില്നിന്നൊരു കവിതയുണരട്ടെ
ചേതനയ്ക്കതു നവ്യമാമൊരു ശോഭ നല്കട്ടെ....
Posted by കാവലാന്‍ at 2:10 AM 4 comments