Saturday, 9 February 2008

ചില ചിതറിയ കാഴ്ചകള്‍.

ആത്മാവില്‍ മുറിവേറ്റവന്റെ മിഴികളിലെ
നിസ്സഹായതയെ കണ്ടില്ലെന്നു വച്ചും
നിങ്ങള്‍ക്കു കടന്നു പോകാം.
നിറപ്പകിട്ടാര്‍ന്ന പുറംകാഴ്ചകളില്‍
ആ മിഴികളിലെ നിഴല്‍ പ്രതിഫലിക്കില്ലെങ്കില്‍.

നഷ്ടസ്വപ്നങ്ങള്‍ ഏകാന്ത തടവിലിട്ടവനെ
മറഞ്ഞിരുന്നു ചരല്‍ക്കല്ലെറിഞ്ഞു നിങ്ങള്‍ക്കു ചിരിക്കാം.
ഏകാന്തതയിലെ വസന്ത സ്വപ്നങ്ങളില്‍
ആ ചരല്‍ക്കല്ലുകള്‍ ചാറിവീഴില്ലെങ്കില്‍.