Wednesday, 28 May 2008

ഒന്നുമില്ലെന്നേ

ഒന്നുമില്ലെന്നേ ഇതൊരു കമന്റായി ഒരു ബ്ലോഗിലിട്ടപ്പോള്‍ അവിടം നശിപ്പിച്ചേ അടങ്ങൂന്നൊരു അനോണി എന്നു വച്ച് എന്റെ അഭിപ്രായത്തെ എനിക്കു ഞെക്കിക്കൊല്ലാനാകുമോ?

അമൃതാനന്ദമയിയേയും,ശ്രീരവിശങ്കറിനേയും കുറിച്ചന്വേഷിക്കുന്നില്ല!ജനസേവ ശിശു ഭവനെക്കുറിച്ചു പോലും ആക്ഷേപവും അന്വേഷണവും നടത്താമെങ്കില്‍ എന്താണു അവിടെ മാത്രം?അവരുടെ കണക്കുകളൊക്കെ കിറു കൃത്യമാണോ?.അതോ മന്ത്രി‍മാരുടെയൊക്കെ മക്കളും പരിവാരങ്ങളും അവരുടെയൊക്കെ സ്ഥാപനങ്ങളില്‍ പഠിക്കുന്നതുകൊണ്ടോ? രാജ്യ സേവനമെന്ന പേരില്‍ കുറേ ഖദറിട്ട കള്ളപ്പരിഷകളാണു കൂട്ടു നില്‍ക്കുന്നത് ജനത്തെ പറ്റിയ്ക്കാന്‍.യഥാര്‍ത്ഥത്തില്‍ ഇത്രയും ജനത്തെ കപടവിശ്വാസികളാക്കിത്തീര്‍ത്തതിന് സകല രാഷ്ട്രീയ ക്കാരനും പങ്കുണ്ട്.യഥാസമയം കണക്കുകള്‍ നോക്കുകയും അവലോകനങ്ങള്‍ നടത്താതെയും വിളിക്കുന്നതിനേക്കാള്‍ മുന്നേ ആമ്പുലന്‍സുദ്ഘാടനത്തിനും കൊടിയേറ്റത്തിന്നും വോട്ടു ബാങ്കില്‍ കണ്ണു നട്ടുനടത്തിയ പ്രകടനങ്ങള്‍ സാധാരണ ജനത്തിനെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ലേ? "മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്നു പറഞ്ഞ പോലെ ജനം കബളിപ്പിക്കപ്പെടുകയായിരുന്നു. ഇപ്പോഴും അതു തുടരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താതെ ഉരുണ്ടു കളിക്കുകയാണ് ഭരണകര്‍ത്താക്കള്‍,വൈകുന്തോറും ജനം വിശ്വസിക്കുന്നതോ ഓ അവര്‍ നല്ലതായിരിക്കും എന്ന്.ഡിഫി കാണിക്കുന്ന അക്രമങ്ങള്‍ മണ്ടത്തരം തന്നെയാണ് അവര്‍ക്കു തന്നെ അറിയുമോ എന്തോ അവരുടെ എത്രനേതാക്കന്മാര്‍ക്ക് രക്ഷപ്പെടാനുള്ള പുകമറയാണ്
അവരൊരുക്കിക്കൊടുക്കുന്നതെന്ന്.യുവത്വത്തെ ബലികൊടുത്ത് രാഷ്ട്രീയത്തിലെ കടല്‍ ക്കിഴവന്മാര്‍ ഭരണസിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്.

ഓടോ;
1'സുധാകരന്റെ വചനസുധ ഇപ്പോള്‍ കേള്‍ക്കാനില്ല വായ്ക്കുരിപ്പു പിടിച്ചോ കോച്ചുവാതം പിടിച്ചോ എന്തോ.

2,'ദേ പാണക്കാട്' എന്നൊരച്ഛനും മോനും ഇത്തിരിയുറക്കെ പറഞ്ഞതിന് ഒരുകൂട്ടരിതേ പാണക്കാട്ടെ തറവാട്ടു മുറ്റത്ത് പ്രായ്ശ്ചിത്ത ശയനപ്രദക്ഷിണം.കാന്തപുരം എന്നോ മറ്റോ അബദ്ധവശാല്‍ പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി!!

Thursday, 22 May 2008

യുക്തിഭീകരവാദം.

ഒരു ചര്‍ച്ച കണ്ടു ഇന്നലെ ഏഷ്യാനെറ്റില്‍ വിശ്വാസികളും,യുക്തിവാദികളുമുണ്ടായിരുന്നു.


വി:എന്തു കൊണ്ട് സര്‍ക്കാര്‍ തുടക്കത്തിലേ അന്വേഷിക്കുന്നില്ല?

യു:രാഷ്ട്രീയക്കരനെ പറയരുത് അവനല്ല കുറ്റക്കാരന്‍.

വി:ശബരിമലയിലെ കോടിക്കണക്കിനു സ്വത്ത് പൊതു ഖജനാവിന്,
വിശ്വാസം,അമ്പലം പാടില്ല രണ്ടും ഒരേനാവുകൊണ്ട്
രാഷ്ട്രീയക്കാരനല്ലേ പറയുന്നത്?

യു:മകര വിളക്ക് സത്യമാണോ? അതു മനുഷ്യന്‍ കാട്ടുന്നതല്ലേ

വി:അതല്ല ചര്‍ച്ചാ വിഷയം

യു:അല്ല അതു ത.....ട്ടി..പ്...പാ (മൈക്കു തട്ടിപ്പറിയ്ക്കുന്നു വികാരക്ഷോഭത്താല്‍ തുള്ളുന്ന യുക്തി വാക്കുകള്‍ അപൂര്‍ണ്ണം.)

വി:ഇങ്ങട് താടോ മൈക്ക്, പോ അവിടന്ന്

യു:എന്താ തനിക്കെന്നെ തല്ലണോ?

വി:ന്നാ പിടിച്ചോ. പിടിച്ചൊരു തള്ള്.

ഇത്രയും യുക്തി ഹീനരായ യുക്തിവാദികളും,ഭീകരവാദികളും തമ്മിലുള്ള നേരിയ വ്യതാസം എന്തെങ്കിലു മുണ്ടോ എന്നാണു ഞാന്‍ ആലോചിക്കുന്നത്.യുക്തി എപ്പോഴും മികച്ചു നില്‍ക്കുമെന്നായിരുന്നു എന്റെ ധാരണ
കാരണം വിശ്വാസം പോലെ അതു വരുന്നത് ഹൃദയത്തില്‍ നിന്നല്ല തലച്ചോറില്‍ നിന്നാണല്ലോ.

Monday, 12 May 2008

കിട്ടാവുന്നത്

കാലത്തിന്‍ കനലൂതി
പ്പഴുപ്പിച്ച പ്രാണനാല്‍-

ജീവിതത്തിന്‍ ഉരുക്കച്ചുകൂടത്തില്‍
പണിതെടുത്തത് ഒരൊറ്റ നാണയം

രണ്ടു മുദ്രകളിലൊതുങ്ങുന്ന
മൂല്യം

വിഡ്ഡി,സ്വാര്‍ത്ഥന്‍.

കൊടുത്തൊടുങ്ങിയ വിഢ്ഢിയും
പടുത്ത പടവിന്നുള്ളില്‍ പെട്ട സ്വാര്‍ത്ഥനും.