Tuesday, 1 July 2008

എന്താണു വിശ്വാസം

എന്താണു വിശ്വാസം
അറിഞ്ഞതിലുള്ള ഉറപ്പുതന്നെയല്ലേ
വിശ്വാസിക്ക് സംശയമുണ്ടാകുമോ?

ഇല്ലെങ്കില്‍,
സംശയമില്ലാത്തവന് ആകുലതയെന്തിന്?

ഉണ്ടെങ്കില്‍,
വിശ്വാസം എന്ന വാക്കിന്
ആ വാക്കുദ്ധേശിക്കുന്ന അര്‍ത്ഥം തന്നെയല്ലേ,
എന്നൊരു സംശയം.

അടയാളങ്ങളെടുത്തു കളഞ്ഞാല്‍
അപ്രസ്ക്തമാവുന്നതാണു വിശ്വാസമെങ്കില്‍
തുമ്മിയാല്‍ തെറിക്കുന്ന മൂക്കും
അതും തമ്മിലെന്തു വിത്യാസം?

മറ്റുള്ളതെല്ലാം കരിഞ്ഞ ചാരത്തിലേ
വിശ്വാസത്തിനു വേരു പിടിക്കുള്ളൂവെങ്കില്‍
മറ്റുള്ളതിന്റെ ചോരയിലേ
അതു വാടാതിരിക്കൂവെങ്കില്‍
അതു നടാതിരിക്കുന്നതു തന്നെയല്ലേ നല്ലത്?

ഇതിന്റെ വേരുകള്‍ ഇവിടെനിന്നും.