Wednesday, 2 July 2008

എഷ്ക്ഴൂസ് മീ പ്ലീസ്

ജോജ്വൊരു കാര്യം പറഞ്ഞു.
അവനൊരു മൊയലിനെ കിട്ടീത്രേ അയ്ന് മൂന്നു കൊമ്പാത്രേ....

സംഗതി ഞാനും കണ്ടതാണല്ലോ,ഞാമ്പറഞ്ഞു കൂട്ടരേ അയ്ന് മൂന്നു കൊമ്പല്ല ഒരു രണ്ടു രണ്ടര കൊമ്പൊക്ക്യേ ഉള്ളൂന്ന്.

അപ്പൊ ദേ അവന്‍ പറയ്ണു അല്ല അയ്ന് മൂന്നു കൊമ്പും തെകച്ച് ണ്ടാര്‍ന്നൂന്ന്,
പിന്നെ പറേണൂ മൂന്നു കൊമ്പുള്ള മൊയലല്ല മൂന്നു മൊയലുള്ള കൊമ്പാണെന്ന്.

ഇതെന്തൂട്ടാണ്......ഇദെവടത്തെ ന്യായാണ്? കൂട്ടരേ ങ്ങള് നോക്കീട്ട് പറയിന്‍ ആര്ടെ കൂട്ടത്തിലാ ന്യായംന്ന്.

ഇവനെ ഞാനിന്ന്.........

യെ ന്റെ ബ്ലൊഗരി പരമ്പര ദൈവങ്ങളേ.......
ന്റെ മൂന്നാം മൂര്‍ത്തീ......
ആ തറ സാമീ.................
ന്നെ ക്കാത്തോളണേ..........



ഓതിരം കടകം മറുകടകം,
വലത്തു മാറി എടത്തുമാറി,കട്ടേ പ്പളുങ്ങി
ഞെരിയാണീന്നെടുത്തു കോന്തല മടക്കിക്കെട്ടി,

ജ്വാജൂ ഒരുങ്ങ്യോ....?

ദേ ഒരു കാര്യം പറഞ്ഞേയ്ക്കാം ഞാന്‍ പറഞ്ഞ രണ്ടു രണ്ടരക്കൊമ്പെന്നുവച്ചാല്‍ അതു മൂന്നുകൊമ്പും അതിനേക്കാള്‍ കൂടുതലും വേണമെങ്കില്‍ കുറവും വരാം.ഗണിതം നിശ്ശം വേണം.ആദ്യം അതു മൂന്നു കൊമ്പാവുന്നതെങ്ങനേന്നു കണ്ടോളു.എഷ്ക്ഴൂസ് മീ പ്ലീസ് ലിസണ്‍ ബിലൊ.

രണ്ടു രണ്ടര കൊമ്പ് എന്നു വച്ചാല്‍ രണ്ട്+രണ്ട് അരക്കൊമ്പ് = മൂന്നു കൊമ്പ്. ക്ലിയര്‍.... എനി ഡൗട്ട്?

എന്നാ പിന്നെ മലയാളത്തിലു പറയാം.

സീ....
കുട്ട്യേയ്. 2+1/2+1/2=?

2=2
1/2+1/2=1.

ആയതുകൊണ്ട് രണ്ട് രണ്ടര = മൂന്ന് പുരിഞ്ചിതാ......