വിധിയുടെ ക്രൂരനായാട്ടിന്നു
ഇരയാകാന്‍ വിധിക്കപ്പെട്ടവരേ
ഒരായുധം കരുതുക
ഒരു കല്ലെങ്കിലും,കയ്യിലെപ്പൊഴും
കയ്യിലൊരു കല്ലുണ്ടെങ്കില്‍
ഒരു നായയും എളുപ്പം നിങ്ങളെതൊടില്ല.
കുത്തിനിറച്ച ചാക്കില്‍ നിന്നും
പൊട്ടിയൊലിക്കുന്നു സംസ്കാരം
മൂക്കുപൊത്തിയും മുഖം തിരിച്ചും
മരവിച്ച മനവുമായ്
കടന്നു പോകുന്നു കാലം
വരുന്നുണ്ട് വളരുന്ന തലമുറ
കാമത്തിന് വ്യാളികള്‍
മൃത്യുവിന്നാഴത്തില് തള്ളിയ
ബാല്യത്തിന് തേങ്ങലും കേട്ടൊട്ടു
പതറിയ മനവുമായ്.
ഇരയെയും കാത്ത്
വഴികളില്‍,കൂട്ടത്തില്‍,
ഇരുളിന്നിടുക്കുകളില്
പതിയിരിക്കുന്നുണ്ട്
മൂര്‍ത്ത സംസ്കാരത്തിന്
കരിനിഴല്‍ പിറവിയാം
തെരുവു നായ്ക്കള്‍.
ഒരു ഉരുളന്‍ കല്ലെപ്പൊഴും കരുതുക
ഒരു നായയും തൊടില്ല നിങ്ങളെ.