ജീവിച്ചതെന്തിന് എന്നൊരു ചോദ്യം
വഴിമുടക്കുമ്പോള്‍ മാത്രം
ഒരുപക്ഷേ,
ആത്മഹത്യയിലെ ധീരതയെക്കുറിച്ച്
നിങ്ങള്‍ വാചാലനായേക്കാം.
രണ്ടിടങ്ങള്‍ തമ്മിലുള്ള അകലം
ഒഴിഞ്ഞില്ലാതാവാന് മാത്രം
തുഴഞ്ഞു തീര്‍ത്ത പുഴ ചെന്ന്
കടലിനോടു പറയുമായിരിക്കും
തകര്‍ന്ന തോണിയില്‍ സ്പന്ദിക്കുന്ന
ഒരു ഹൃദയമുണ്ടായിരുന്നെന്ന്.
സ്വത്വം തകര്‍ന്ന ശില്പങ്ങള്
അസ്വസ്ഥതയുടെ ചീളുകളായി
കണ്ടെടുക്കപ്പെടുമ്പോള്‍
അനുഗ്രഹങ്ങളെക്കുറിച്ച് വിസ്മൃതി.
അതു മാത്രം!
ഏകാന്തതയിലേക്കുള്ള വിള്ളലിലൂടെ
ഒരു വാചാലത ഇനി
പെട്ടന്നു കടന്നുവരാന്‍ മടിക്കും
എങ്കിലും അപ്പുറത്ത്
നിശബ്ദമായ ഇരുട്ടില്‍
ഇട്യ്ക്കു കേള്‍ക്കുന്ന ഇലയനക്കത്തില്‍
നിന്നെ ഞാന്‍ തൊട്ടറിയും.