മനുഷ്യന്
എന്ന കൂട്ടായ്മയില്‍
മതം എന്ന്
കൂട്ടായ്മകളുണ്ടായപ്പോള്
നല്ല മതം ചീത്ത മതം എന്നിങ്ങനെ
അന്ധകാരം നിറഞ്ഞ കിടങ്ങുകളുണ്ടായി.
അന്യോന്യം
നന്നാക്കാനിറങ്ങിയവരുടേയും,
നന്നെന്ന് തെളിയിക്കാന്‍
യത്നിക്കുന്നവരുടേയും
ചീത്തയായത് ചെത്തിമാറ്റണമെന്ന്
ഗര്ജ്ജിക്കുന്നവരുടേയും
തലമുറകളുണ്ടായി.
രക്തവും മാംസവും കണ്ണീരും
ഇരുട്ടിലൂടൊഴുകിപ്പോയി.
കണ്ടില്ലെന്നാശ്വസിച്ചാലും
ചോരനാറുന്ന കാറ്റിന്
കണ്ണീരുപ്പു ചുവ!
ഇനി തിരിച്ചു പോക്ക്!
മനുഷ്യത്വത്തിലേക്ക്!!
ഹഹഹ
ഉപേക്ഷിക്കപ്പെട്ട
കുട്ടിക്കുപ്പായത്തില്‍
വീണ്ടും തിരുകിക്കയറ്റാന്‍
അത്ര ചെറുതാവുന്നില്ലല്ലോ എന്റെ
മദം!