ജലദോഷപ്പരിഷകള്‍
വനജ്യോത്സ്നയുടെ വാസനയെക്കുറിച്ച്
മാത്രം പറയരുത്,കഴിവില്ലാതല്ല-
നിങ്ങള്‍ക്ക് കാറ്റു കേറാത്തമൂക്കൊന്ന്
തിരുമ്മിത്തുറന്നിട്ട് പോരെ?
അല്ലെങ്കില്‍
അതിന്റെ വള്ളിപുള്ളികളെക്കുറിച്ചും
വര്‍ണ്ണ വ്യതിയാനങ്ങളെക്കുറിച്ചും
അകാലത്തില്‍ അതിനെയലങ്കരിച്ച
വസന്തത്തെയും കുറിച്ച് ഘോര ഘോരം
അമറിക്കൊള്ളുക!
അഞ്ചാം പനിപിടിച്ചവര്‍
ജിലേബിയുടെ മധുരത്തെക്കുറിച്ചു
മാത്രം പറയരുത്,കഴിവില്ലാതല്ല നിങ്ങള്‍ക്ക്
നാവിലെപ്പുറ്റൊന്നു പോയിട്ടു പോരെ?
അല്ലെങ്കില്‍
ചുറ്റിച്ചുറ്റിയിരിക്കുന്ന അതിന്റെ
ആകൃതിയെക്കുറിച്ചും
കയ്യിലൊട്ടുന്ന എണ്ണയെക്കുറിച്ചും
പല്ലിറുമ്മിക്കൊള്ളുക.
കാഴ്ച പകര്‍ത്തിയ ക്യാന്‍വാസ്
കാഴ്ച്ചക്കാരാല്‍ കീറുമ്പോള്‍
അലയും കന്നുകളമറിക്കൊണ്ടതില്
പള്ളനിറയ്ക്കാന്‍ തിരയുമ്പോള്‍
ഇല്ലൊരു വാക്കും പറയാനവിടെ
ചിത്രം ചാര്‍ത്തിയ കലയോട്.