Thursday, 7 October 2010

വെറുതെ

നടന്നു നടന്നു തേയുന്ന നാട്

ഇരുന്നിടത്തിരുന്നു മുഷിയുന്ന വീട്.

തേഞ്ഞു മയം വന്ന നാട്ടുവഴിയില്‍

ചിതറിക്കിടക്കുന്നുണ്ട്

ഒരു കുന്നിന്റെ കുന്നോളം സങ്കടം.


എന്നിട്ടും,

ഞാറ്റുവേലക്കിളി പാടുമ്പോള്‍

മണ്ണിന്റെയീറ്റുനോവിന്‍ ചൂടില്‍

ജീവന്‍ മിടിക്കുമ്പോള്‍

അറിയാതെയൊരു തളിലിരിലനീട്ടി,

ഒരു ചെറുപൂവിട്ട്

വെറുതെ അരഞ്ഞു പോകുന്ന വസന്തം.