ചെണ്ടക്കാരന് ചെണ്ടയില്‍
ണ്ട ട,........ണ്ട ട
ശിക്ഷ്യഗണങ്ങള്‍ പുളിമുട്ടിയില്‍
ട്ട ട,.....ട്ട ട
കണ്ടോരൊക്കെ കയ്യോണ്ടൊരു ണ്ട ട
കേട്ടോരൊക്കെ തലകൊണ്ടൊരു ണ്ട ട
വഴി പോക്കനൊരുത്തന് ഞെട്ടിക്കൊണ്ടുടനടി,
ണ്ട യില്‍ കൊട്ടിയേ.....ണ്ടയില്‍ കൊട്ടിയേ
കേട്ടു കേള്വിക്കാരന് ചൂണ്ടുവിരല്‍
കടിച്ച്,തലചരിച്ച്, ഇടങ്കണ്ണിട്ട്,
അല്പം ആലോചിച്ച്
കൂ...കൂ......
മണ്ടയില്‍ കൊട്ടിയേ,മണ്ടയില്‍ കൊട്ടിയേ
മ്മടെ ചെക്കന്റെ മണ്ടയില്‍ കൊട്ടിയേ
കൂ....കൂ..
കൂട്ടരും,കൂട്ടരും,കൂട്ടരുടെ കൂട്ടരും-
കൂട്ടത്തിലൊട്ടുപേര്
ആരെയാ കൊട്ടിയേ?
കൊട്ടല്ല കൊത്ത്! മണ്ടയ്ക്കുകൊത്ത്!!
ആരടെ!
ചെക്ക്ന്റെ,
മ്മടെ ചെക്കന്റെ മണ്ടയ്ക്ക് കൊത്തി.
ച്ചാല്‍ മ്മടെ മണ്ടയ്ക്ക്!
ചോയ്ക്കണം.
കൂട്ടം വഴിപോക്കനോട്
ആരെടാ കൊത്തിയേ?
കൊത്തല്ല കൊട്ട്
ആരെന്ന്!
മണ്ടക്കു കൈവച്ച് മറുകയ്യു നീട്ടി.....ദേ!
കൂട്ടം
കൂനിക്കൂടിയിരികുന്ന ചെണ്ടക്കാരനോട്
മണ്ടയ്ക്കു കൊത്തിയോ?
കൊത്തല്ല കൊട്ടെന്ന് വഴി...
ഹും.
ണ്ടയ്ക്കു കൊട്ടിയോ?
ഹില്ല.
കൊട്ടിയോ?
കൊട്ടി,ചെണ്....
വെട്ടെടാ.....
തലവെട്ടിച്ചുടുചോര പ്പന്തിയില്‍
താളംചവിട്ടിത്തിമൃതിത്തൈ തിത്തൈ.
മാനം നാം കാത്തൂ......
മ്മടെ ചെക്കന്റെ മാനം നാം കാത്തൂ.
ഹാവൂ!
ചാരത്ത്,
ചെമ്പട കൊരലില് തെളയ്ക്കുന്ന
ചെണ്ട മൗനം.