Tuesday, 23 November 2010

ഒബാമ മാനഹാനിക്ക് കേസു കൊടുത്തേയ്ക്കും

ഒബാമയുടെ 'നടരാജ'ഭാവം; അമേരിക്കയില്‍ പ്രതിഷേധം

Posted on: 23 Nov 2010


വാഷിങ്ടണ്‍: അമേരിക്കന്‍ മാസികയായ 'ന്യൂസ്‌വീക്കി'ന്റെ പുറംചട്ടയില്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ 'നടരാജ'ഭാവത്തില്‍ ചിത്രീകരിച്ചതിനെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. മാസികയുടെ നവംബര്‍ 22-ലെ ലക്കത്തിലാണ് പ്രശ്‌നങ്ങളും പ്രതിസന്ധികളും കൈകളിലേന്തി ഒബാമ ഒറ്റക്കാലില്‍ നൃത്തം ചവിട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്. 'എല്ലാത്തിന്റെയും ദൈവം' എന്ന മാസികയുടെ പ്രധാന വാര്‍ത്തയ്ക്ക് അനുബന്ധമായാണ് ചിത്രം ഉപയോഗിച്ചത്.

ഹിന്ദുദൈവമായ നടരാജമൂര്‍ത്തിയുടെ മാതൃകയില്‍ ഒബാമയെ ചിത്രീകരിച്ചതിനെതിരെ അമേരിക്കയിലെ ഹിന്ദുനേതാക്കളാണ് രംഗത്തെത്തിയത്. ന്യൂസ്‌വീക്ക് അധികൃതര്‍ ഹൈന്ദവരെ വ്രണപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും എന്നാല്‍ ഹിന്ദുബിംബങ്ങളെയും ആരാധനാമൂര്‍ത്തികളെയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്നതിനെ അധികൃതര്‍ അപലപിക്കേണ്ടതാണെന്നും മതനേതാക്കള്‍ പറഞ്ഞു.
ഹിന്ദു ആശയങ്ങളെയും ബിംബങ്ങളെയും സ്വന്തം നേട്ടത്തിനായോ കാര്യലാഭത്തിനായോ ഉപയോഗിക്കുന്നതു ശരിയല്ലെന്ന് നെവാഡയിലെ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്‍റ് രാജന്‍ സെദ് പറഞ്ഞു.

*ഇന്നത്തെ മാതൃഭൂമി വാര്‍ത്ത

______________________________________________________________
ഒബാമ ഇന്നലെ വയ്കീട്ട് പാര്‍ട്ടി സിക്രട്ടറിക്ക് രഹസ്യ കമ്പിയടിച്ചിട്ടുണ്ടെന്ന്!, കേസുകൊടുക്കേണ്ടതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പുള്ളിക്കു വല്യ പിടിയില്ലത്രേ !