Friday, 14 January 2011

ഇന്ത്യയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്

നമ്മുടെഭരണകര്‍ത്താക്കളും,ന്യായാധിപരും,ഉദ്യോഗസ്ഥരുംഎന്തുചെയ്യുന്നുവെന്ന്‍ ചിലരെങ്കിലും കാണുന്നുണ്ടെന്നത് ആശ്വാസം നല്‍കുന്നു.ഉന്നതനീതിപീഢങ്ങളിലെ ന്യായവിധികളില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവര്‍ പൊതുജനമാണെന്ന കാരണത്താല്‍ എല്ലാക്കാലവും തെറ്റിദ്ധരിപ്പിക്കാം എന്ന ഉന്നതരുടെ ധാരണയ്ക്ക് പിഴവുപറ്റുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

കോമണ്‍ വെല്‍ത്ത് ഗയിംസ്,ആകാശ് ഫ്ലാറ്റ്, ടു.ജി സ്പെക്ട്രം !!!. നമുക്കൊരു ധാരണയുമില്ല നാം നികുതിയായികൊടുക്കുന്ന പണം പോകുന്ന വഴികളെക്കുറിച്ച്.വിലക്കയറ്റമെന്നുപറയുമ്പോള്‍ മുണ്ടുമുറുക്കിയുടുത്തും,
വികസനമെന്നു പറയുമ്പോള്‍ കിടപ്പാടം പോലുമൊഴിഞ്ഞു കൊടുത്തും നാം ഇന്ത്യക്കാരന്‍ എന്ന് അഭിമാനത്തോടെ പറയുന്നു.തിളങ്ങുന്ന മുഖം കണ്ട് ഇന്ത്യയെത്തേടി വരുന്നവരില്‍ നിന്ന് മുഷിഞ്ഞ ഉടല്‍ മറയ്ക്കേണ്ടി വരുമ്പോള്‍ വികസനത്തിന്‍റെ മതിലുകള്‍ക്കിപ്പുറത്തെ ഇരുണ്ട നിഴലിലേക്ക് അപകര്‍ഷതയോടെ പിന്‍വലിയുന്നു,ഇന്ത്യയെക്കുറിച്ചുള്ള ആയിരം വര്‍ണ്ണനകള്‍ കേട്ട് നിര്‍വൃതിയടയുന്നു.എന്നാല്‍ വര്‍ണ്ണിക്കുന്നത്ര വര്‍ണ്ണാഭമല്ല ഇന്ത്യ എന്ന് പറയുന്നത് ഇന്ത്യയുടെ ബ്യൂട്ടീഷന്‍മാരാവുമ്പോള്‍ നമുക്കത് ചെവിക്കൊള്ളാതിരിക്കാനാവില്ല.സൗന്ദര്യവര്‍ദ്ധകങ്ങള്‍കൊണ്ട് മറയ്ക്കാവുന്നതിലധികം ഇന്ത്യയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.ഡോക്ടര്‍.ബിനായക് സെന്നിനെ പ്പോലുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹക്കുറ്റം വിധിച്ച് ജീവപര്യന്തം തടവും,കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഷാജിയെപ്പോലുള്ള
ക്രിമിനലിന് ജാമ്യവും ലഭിക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലെങ്കില്‍ നമ്മുടെ പ്രജ്ഞയ്ക്ക്എന്തോസംഭവിച്ചിട്ടുണ്ടെന്ന്കണക്കാക്കണം.അഴിമതിവേതാളങ്ങള്‍ക്ക് തൂങ്ങിക്കിടക്കാനുള്ള മുരിക്കുമരങ്ങളാവരുത് ഭരണസിംഹാസനങ്ങളും,ഉന്നത നീതിപീഢവും.


മാതൃഭൂമി പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ ചുവടെ കൊടുക്കുന്നു.

പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി (മാതൃഭൂമി വാര്‍ത്ത 13-01-2011)

Posted on: 14 Jan 2011

ഷാജിയുടെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ; അറിയിപ്പ് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍

Posted on: 14 Jan 2011


ന്യൂഡല്‍ഹി: പ്രവീണ്‍ വധക്കേസിലെ ഒന്നാം പ്രതി മുന്‍ ഡിവൈ.എസ്.പി. ഷാജിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഇത് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ തിങ്കളാഴ്ച ചേംബറിലാണ് ഷാജിക്ക് ജാമ്യം നല്‍കിയത്.