Sunday, April 12, 2009

വിവരല്യാത്തോരടെ കോലാഹലം

വിവരല്യാത്തോരടെ ഓട്ട് വേണം
വിവരല്യാത്തോരടെ പിരിവ് വേണം
വിവരല്യാത്തോരടെ കൈക്കൂലിവേണം,
വിവരല്യാത്തോരെ
വിവരല്യാത്തോരെക്കൊണ്ട്
വെട്ടികൊല്ലിക്കണം.

നേതാവിനിപ്പൊ പണ്ടത്തെ തമ്പ്രാന്റെ ഛായ
അതേ കൊടവയറ്,അതേ കസവുമുണ്ട്
മോത്ത് അതേ പര്യാസം,വായില്‍ അതേ അട്ടാസം

കൊട്ടാരത്തൂണിന് ഇല്ലത്തെ ഛായ
പിന്നാലെ കാര്യാക്കാര്! കയ്യാങ്കളിക്കാര്!!
പെണ്ണിനും പണ്ടത്തെ തമ്പ്രാട്ടിത്തണ്ട്
പിള്ളാരും കുട്ടിത്തമ്പ്രാക്കള് തന്നെ!

നേതാവ് പറേണതാ വിവരംന്ന് വച്ചാല്
തമ്പ്രാനും പറഞ്ഞേര്‍ന്നതങ്ങന്യനല്ലെ?
കാഞ്ഞ വെയിലത്തിട്ടിഞ്ചി ഒണക്കണോര്ക്ക്
ചുക്കിനെപ്പറ്റിയൊരു ചുക്ക്വറീല്യാത്രേ!

വിവരല്യാത്തോണ്ടൊന്നും ചോയ്ക്കാനും വയ്യ,
എകരല്യാത്തോണ്‍ടൊന്ന് കൊട്ക്കാനും വയ്യ.

തമ്പ്രാമ്പറഞ്ഞാ അതങ്ങനെത്തന്നെ,
പണ്ടൊക്കീം അഞ്ഞനം
മഞ്ഞളുപോല്യാര്‍ന്നൂലൊ