നിന്നില്‍നിന്നെന്നെ,
നീയറിയാതെയടര്ത്തി
നിനക്കു വേണ്ടി കരഞ്ഞവന്.
സംഭാഷണത്തിന്റെ/സല്ലാപത്തിന്റെ
നാല്ക്കവലയില് നിന്നെ തനിച്ചാക്കി
തിരിയെ നടന്നു പോയവന്.
എന്റെ നരകത്തിന്റെ വാതില്‍
നിനക്കുമുന്നില്‍ കൊട്ടിയടച്ച്
ഉള്ളിലിരുന്ന് വെന്തുപോയവന്.
നിന്റ പ്രണയം
എന്റെ നരകത്തിന്റെ തീയണച്ചാല്‍
വെന്ത നഗരം പോലെന്റെ നരകം
ശൂന്യമാവുമെന്ന് വ്യഥകൊണ്ടവന്.
നിനക്കെന്നോട് പൊറുക്കാമൊ?
പിശാചായിപ്പിറന്നു പോയതിനാല്‍
പിഴച്ചു പോയതിന്
നിനക്കെന്നോടു പൊറുക്കാമോ?