ഓം ഹ്രീം തലമാറട്ടെ... അതെ കറുമന്റെ തലയിതാ തറുമന്റെ തലയില്‍...
ചക്രവര്‍ത്തി ആര്‍ത്തിമൂര്‍ത്തന്‍ തിരുനാള്‍ വലിയകോയിത്തമ്പുരാന്‍ തലയ്ക്കുകൈവച്ചുറക്കെ പള്ളിച്ചൊല്ലി...
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്‍ടളവി ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല....ഇത്രയും രസിച്ചു വായിച്ച്
ഞാനാ വരികളൊന്നു കൂടി വായിച്ചു,ഒന്നായ നിന്നെയിഹ...കൊള്ളാം പലവിധത്തിലതു ഞാന്‍ പാടിനോക്കി.
ബാലരമയിലാണോ ബാലമംഗളത്തിലാണോ 'തലമാറട്ടെ' എന്ന കഥയുണ്ടായിരുന്നതെന്നു വ്യക്തമലവേണുവായിരുന്നു
കഥാകാരന്‍.
ചെണ്‍ട കൊട്ടുന്ന താളത്തില്‍, ഉരലില്‍ ഇടിക്കുന്ന താളത്തില്‍,
തീവണ്‍ടി പോകുന്നതാളത്തില്‍,സൈക്കിളില്‍ നിന്നുകൊണ്ടു കയറ്റം ചവിട്ടിക്കയറ്റുന്ന താളത്തില്‍,ചവിട്ടു നാടകത്തിന്റെ പാട്ടുതാളത്തില്‍, എന്റെ ഓരോ കാല്‍വയ്പ്പിന്റേയും താളത്തില്‍.! എവിടേയും സ്യൂട്ടാവുന്ന തരത്തിലെഴുതിയിരിക്കുന്ന ഈ രണ്ടുവരി ഞാന്‍ കുറേക്കാലം പാടിനടന്നു. ബാക്കി കിട്ടിയാല്‍ കൊള്ളാമെന്നുണ്‍ടായിരുന്നു,എവിടേയുമന്വേഷിച്ചില്ല ആരും പറഞ്ഞുതന്നൂല്യ.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുദിവസം മാതൃഭൂമിയിലെ കത്തുകള്‍ എന്ന കോളത്തില്‍ ഇതിന്റെ ബാക്കി കുറച്ചുവരികളും താഴെ 'എന്ന് ഹരിനാമകീര്‍ത്തനത്തില്‍എഴുത്തച്ച്ന്‍ പറഞ്ഞതു പോലെ' എന്നുകണ്ടു എഴുത്തച്ചനാണണു സ്രഷ്ടാവെന്നുമനസ്സിലായി.പിന്നീട് ഗുരുവായൂരില്‍നിന്ന് പത്തു രൂപയ്ക്കു ഞാനാ പുസ്തകംവാങ്ങി,
വായിച്ചുനോക്കി. മലയാളത്തിലെ അന്‍പത്തൊന്നക്ഷരവും അക്ഷരമാലാക്രമത്തില്‍ യോജിപ്പിച്ചു വളരെ സാധാരണ പദങ്ങള്‍ കൊണ്ടു തീര്‍ത്തിരിക്കുന്ന അതെന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ച കൊണ്ട് ഞാനതു മുഴുവന്‍ പടിക്കുകയും ചെയ്തു.
പടിക്കേണ്ടകാര്യമൊന്നുമില്ല എങ്കിലും ഞാനതു പടിച്ചു എന്താണതിലുള്ളതെന്നറിയാന്‍ വേണ്‍ടി. എനിക്കുതോന്നി ഇങ്ങനെ പലതും നമുക്കു ലഭിച്ചിട്ടില്ലെന്ന്.